29 March 2024 Friday

പോക്സോ കേസിലെ പ്രതി ജയിലിൽ തൂങ്ങി മരിച്ച നിലയിൽ

ckmnews

പോക്സോ കേസിലെ പ്രതി  ജയിലിൽ തൂങ്ങി മരിച്ച നിലയിൽ 


ചാവക്കാട് :പോക്സോ കേസിലെ പ്രതിയെ ചാവക്കാട് സബ് ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തൃശൂർ കുട്ടനെല്ലൂർ കുരുത്തുകുളങ്ങര വീട്ടിൽ  ബെൻസെൻ (22) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഉച്ചയോടെ ഇയാളെ സെല്ലിനകത്തെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.വിയ്യൂർ സ്റ്റേഷനിൽ ചാർജ് ചെയ്ത കേസിൽ പ്രതിയായ ബെൻസനെ നവംബർ 13 നാണ് ചാവക്കാട് സബ് ജയിലിൽ പ്രവേശിപ്പിച്ചത്.മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.