20 April 2024 Saturday

വർക്ക്ഷോപ്പ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ckmnews

വർക്ക്ഷോപ്പ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


കുന്നംകുളം:ഒരുമനയൂരിൽ വർക്ക്ഷോപ്പ് ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കുന്നംകുളം,  അടുപുട്ടി പോർക്കുളം വീട്ടിൽ ബിജു(50)എന്നവർ  ജോലി ചെയ്ത് വരികയായിരുന്ന ഒരുമനയൂർ മുത്തമ്മാവിലെ ചെറുപുഷ്പം ദേവാലയത്തിന് സമീപത്തുള്ള കാർ വർക്ക് ഷോപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെ എട്ട് മണിയോടെയാണ് ബിജുവിനെ മരണപ്പെട്ട  നിലയിൽ കാണപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.