28 March 2024 Thursday

24 മണിക്കൂർ ദേശീയ പണിമുടക്ക് പൂര്‍ണ്ണം അങ്ങാടികള്‍ നിശ്ചലമായി

ckmnews

24 മണിക്കൂർ ദേശീയ പണിമുടക്ക് പൂര്‍ണ്ണം അങ്ങാടികള്‍ നിശ്ചലമായി


ചങ്ങരംകുളം:സംയുക്ത ട്രേഡ് യൂണിയൻ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണ്ണം. എടപ്പാൾ, ചങ്ങരംകുളം മേഖലയിൽ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.ഇലക്ഷൻ സമയമായതിനാൽ തന്നെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ടൗണുകളിൽ പ്രകടനം ഉണ്ടായില്ല.കടകമ്പോളങ്ങൾ പൂര്‍ണ്ണമായും  അടഞ്ഞ് കിടന്നു.ഒറ്റപ്പെട്ട മെഡിക്കല്‍ സ്റ്റോറുകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ചത്.സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്.