29 March 2024 Friday

യാത്രക്കിടെ കളഞ്ഞു പോയ ഒരു പവന്‍ തൂക്കം വരുന്ന ആലംകോട് സ്വദേശിയുടെ കൈചെയിന്‍ സുഹൃത്ത് വഴി തിരികെ ലഭിച്ചു

ckmnews

യാത്രക്കിടെ കളഞ്ഞു പോയ ഒരു പവന്‍ തൂക്കം വരുന്ന ആലംകോട് സ്വദേശിയുടെ കൈചെയിന്‍ സുഹൃത്ത് വഴി തിരികെ ലഭിച്ചു


ചങ്ങരംകുളം:യാത്രക്കിടെ കളഞ്ഞു പോയ ഒരു പവന്‍ തൂക്കം വരുന്ന ആലംകോട് സ്വദേശിയുടെ കൈചെയിന്‍ സുഹൃത്ത് വഴി തിരികെ ലഭിച്ചു.ആലംകോട് തച്ചുപറമ്പ് സ്വദേശിയായ ശരത്തിന്റെ ഒരു പവന്‍ തൂക്കം വരുന്ന കൈചെയിന്‍ ആണ് യാത്രക്കിടെ നഷ്ടപ്പെട്ടത്.ചങ്ങരംകുളത്തെ ഓണ്‍ലൈന്‍ മാധ്യമത്തില്‍ വിവരം അറിഞ്ഞ ബന്ധുവായ സുഹൃത്ത് പന്താവൂര്‍ സ്വദേശിയായ പൂഴിക്കുന്നത്ത് ജയന്‍ സ്വന്തമായി നടത്തിയ തിരച്ചിലിനൊടുവില്‍ റോഡരികില്‍ നിന്ന് തന്നെ ചെയിന്‍ കണ്ടെത്തി ശരത്തിന്റെ വീട്ടിലെത്തി ശരത്തിന് കൈമാറുകയായിരുന്നു