28 March 2024 Thursday

രക്തദാനത്തിൽ അർദ്ധ സെഞ്ച്വാറി തികച്ച് അജി കോലോളമ്പ്

ckmnews

രക്തദാനത്തിൽ അർദ്ധ സെഞ്ച്വാറി തികച്ച് അജി കോലോളമ്പ്


എടപ്പാൾ:രക്തദാനത്തിൽ അർദ്ധ സെഞ്ച്വാറി തികക്കുകയാണ് ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായ അജി കോലോളമ്പ്.ഇന്ന് എടപ്പാൾ ഹോസ്പിറ്റലിൽ ബ്ലഡ് ബാങ്കിൽ നടന്ന  അജിയുടെ

50-ാമത്തെ  രക്തദാനത്തെ മനം നിറഞ്ഞ രക്തദാനം എന്നാണ് കൂട്ടുകാർ വിശേഷിപ്പിച്ചത്.ജീവിതത്തിൽ താനറിയാത്ത തന്നെ കണ്ടിട്ടില്ലാത്ത  അനേകം കുടുംബങ്ങൾക്ക്  ജീവൻ പകർന്നു നലകാൻ കഴിഞ്ഞതിൽ സന്തുഷ്ടനാണ് അജി.നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് ബി ഡി കെ മലപ്പുറത്തിൻ്റെ താരമായ അജിക്ക്.കേരള സർക്കാരിൻ്റെ അവാർഡും ജീവകാരുണ്യ പ്രവർത്തകനായ അജി കോലളമ്പിനെ തേടിയെത്തി.ഇത് ഓരോ ബി ഡി കെയുടെ  പ്രവർത്തകനും അഭിമാനവും ആവേശകരവുമായ നിമിഷമാണന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. അജിയുടെ നന്മ മനസ്സിന് നന്ദിയും ആശംസകളും നേർന്ന് കൊണ്ടിരിക്കുകയാണ് സുഹൃത്തുക്കൾ