19 April 2024 Friday

മകളെ കൊന്ന് കരള്‍ പറിച്ചെടുത്തു ; ഒഡീഷ നിയമസഭയ്ക്ക് മുന്നില്‍ ദമ്ബതികള്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

ckmnews

ഒഡീഷ: തങ്ങളുടെ അഞ്ചുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ നീതി നിഷേധിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഒഡീഷയിലെ നയഗര്‍ ജില്ലയില്‍ ചൊവ്വാഴ്ച നിയമസഭയ്ക്ക് പുറത്ത് ദമ്ബതികള്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അസംബ്ലി കെട്ടിടത്തിന് സമീപം വിന്യസിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഇടപെട്ട് ദമ്ബതികളെ സുരക്ഷാകേന്ദ്രത്തിലേക്ക്‌ മാറ്റി. അശോക് സാഹു, സൗദാമിനി എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അവരുടെ കൈവശമുള്ള മണ്ണെണ്ണ കുപ്പിയും തീപ്പെട്ടിയും പിടിച്ചെടുത്ത ശേഷം പോലീസ് കസ്റ്റഡിയിലെടുത്തു. ജൂലൈ 10 ന് വീടിനടുത്ത് കളിക്കുന്നതിനിടെ അഞ്ച് വയസുള്ള മകളെ തട്ടിക്കൊണ്ടു പോയി എന്നാണ് അശോക് പറയുന്നത്.

കുട്ടിയുടെ ശരീരം പിന്നീട് വീട്ടുമുറ്റത്ത് കണ്ണുകള്‍ നഷ്ട്ടപെട്ട്, വൃക്ക നീക്കം ചെയ്ത നിലയില്‍ കണ്ട് എടുക്കുകയായിരിന്നു. നായഗരി സര്‍ദാര്‍ പോലീസ് സ്റ്റേഷനില്‍ ഞങ്ങള്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല, ജില്ല കളക്ടറുടെ പരാതി സെല്ലില്‍ ഞങ്ങള്‍ പ്രതിയുടെ പേര് നല്‍കിയിരുന്നുവെങ്കിലും ശിക്ഷിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും അശോക് പറഞ്ഞു. പ്രധാന പ്രതി നയാഗ്ര ജില്ലയില്‍ നിന്നുള്ള മന്ത്രിയുടെ പ്രധാന സഹായിയാണെന്ന് വാദിച്ച അശോക്, രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് പോലീസ് വഴങ്ങി എന്നും ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ചതിനാല്‍ പ്രതിയും കൂട്ടരും ഒക്ടോബര്‍ 26ന് തന്നെ ആക്രമിച്ചതായും അദ്ദേഹം വ്യക്തമാക്കി.