20 April 2024 Saturday

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

ckmnews

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്


എടപ്പാൾ:കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.എടപ്പാൾ നടുവട്ടം പൂക്കരത്തറ റോഡിൽ ചൊവ്വാഴ്ച  രാത്രി 9 മണിയോടെയാണ് അപകടം.പട്ടാമ്പിയിൽ നിന്ന് കരിങ്കല്ലത്താണിയിലേക്ക് പോവുന്ന കാറും കോലൊളമ്പ് കാളാച്ചാലിൽ നിന്ന് എടപ്പാളിലേക്കു പോയിരുന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത്.ബൈക്ക് യാത്രക്കാരായ കോലൊളമ്പ് സ്വദേശി അനുരാജ്, മാണൂർ സ്വദേശി വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിച്ചു.ഒരാളുടെ നില അതീവ ഗുരുതരമാണ്.