20 April 2024 Saturday

സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി

ckmnews

ഡല്‍ഹി: മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ 20 കാരനും സുഹൃത്തും അറസ്റ്റിലായി. ഡല്‍ഹിയിലാണ് സംഭവം നടന്നത്.

ഓണ്‍ലൈന്‍ വഴി ഉപഭോക്താക്കള്‍ക്ക് വായ്പ നല്‍കുന്ന ഒരു സ്ഥാപനത്തില്‍ ജോലി നോക്കിയിരുന്ന ഷോയിബ് അക്തര്‍ എന്നയാളും സുഹൃത്തുമാണ് അറസ്റ്റിലായത്. കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇയാള്‍ക്ക് ജോലി നഷ്ടമായി. ഇയാള്‍, നസീമുള്‍ ഹകുല്‍, ജബ്ബാര്‍ എന്നീ രണ്ട് പേര്‍ക്കൊപ്പം ചേര്‍ന്ന് സ്ത്രീകളുടെ അശ്ലീല ചിത്രങ്ങള്‍ അയച്ചു കൊടുക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ആളുകളില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ഗൂഢാലോചന നടത്തിയതായും പൊലീസ് വ്യക്തമാക്കി.

വെള്ളിയാഴ്ച ജഹാംഗീര്‍പുരി നിവാസിയായ യുവതി പരാതി നല്‍കി. ഗുഡ്ഗാവില്‍ ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് ഷോയിബ് അക്തറും നസീമുള്‍ ഹക്കും അറസ്റ്റിലായത്. മൂന്നാമത്തെയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. നാല് മൊബൈല്‍ ഫോണുകളും രണ്ട് ലാപ്ടോപ്പുകളും നിരവധി സിംകാര്‍ഡുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 45 പേരില്‍ നിന്നായി 12 ലക്ഷം രൂപ തട്ടിയെടുത്തതായി ഇവര്‍ സമ്മതിച്ചു.