25 April 2024 Thursday

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ചരമവാർഷികം ആചരിച്ചു.

ckmnews

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്  ചരമവാർഷികം ആചരിച്ചു.


പൊന്നാനി:സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് അബ്ദുറഹ്മാൻ  ചരമവാർഷികദിനം പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഒൻപത് വർഷം ജയിൽ വാസ അനുഭവിച്ച ആദർശശാലിയും, മതേതരവാദിയും 48 വർഷം ജീവിച്ചിരിക്കുകയും ചെയ്ത  അബ്ദുറഹ്മാൻ സാഹിബ് ധീരനായ സ്വാതന്ത്ര്യ സമര പോരാളിയായിരുന്നുവെന്ന് കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ വി സെയ്ദ് മുഹമ്മദ് തങ്ങൾ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട്  പറഞ്ഞു. മണ്ഡലം പ്രസിഡണ്ട് എം അബ്ദുല്ലത്തീഫ്  അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ, പി കെ എം കുഞ്ഞുമുഹമ്മദ്, കെ കേശവൻ, എം എ ഷറഫു എന്നിവർ പങ്കെടുത്തു സംസാരിച്ചു.