29 March 2024 Friday

കടവല്ലൂർ പഞ്ചായത്തില്‍ ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ckmnews

കടവല്ലൂർ പഞ്ചായത്തില്‍ ഇന്ന്

 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.


പെരുമ്പിലാവ്:കോവിഡ്

ആശങ്ക ഒഴിയാതെ കടവല്ലൂർ പഞ്ചായത്ത്

 ഇന്ന് നടത്തിയ 

ആൻ്റിജൻ പരിശോധനയിൽ

 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

പെരുമ്പിലാവ് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് 50 പേര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 11 പേർക്ക് രോഗം കണ്ടെത്തിയത്.

 കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍പെട്ടവരും ആക്കിക്കാവ് ഓട്ടോ സ്റ്റാന്റിലെ 14 ഡ്രൈവര്‍മാര്‍ക്കും, തിപ്പിലശ്ശേരിയിലെ 4 ഓട്ടോ ഡ്രൈവര്‍മാര്‍ക്കുമാണ്  ആന്റിജന്‍ പരിശോധന നടത്തിയത്. 

11 പേരില്‍ 5 പേര്‍ പഞ്ചായത്തിലെ 8-ാം വാര്‍ഡില്‍ ഉള്ളവരും 13, 14 വാര്‍ഡുകളിലുള്ള 3 പേര്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലായ് പഞ്ചായത്തിനകത്ത് സമ്പർക്കം മൂലമുള്ള രോഗവ്യാപനം വർധിച്ചുവരികയാണെന്നും പൊതുജനങ്ങൾ ആരോഗ്യ വിഭാഗത്തിന്റേയും പോലീസിന്റേയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യ കേന്ദ്രത്തിലെ ' ഉദ്യോഗസ്ഥർ അറിയിച്ചു.