20 April 2024 Saturday

ചങ്ങരംകുളം പോലീസും ചിക്കിങ് ഗ്രൂപ്പും സംയ്ക്തമായി സൗജന്യ ഭക്ഷണ വിതരണം നടത്തി

ckmnews


ചങ്ങരംകുളം:പോലീസും ചിക്കിങ് ഗ്രൂപ്പും സംയ്ക്തമായി സൗജന്യ ഭക്ഷണ വിതരണം നടത്തി.കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ വലയുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കോവിഡിന്റെ ഭാഗമായി പുറത്ത് ജോലി ചെയ്യുന്ന വിവിധ സേന അംഗങ്ങള്‍ക്കുമാണ് ചിക്കിങ് ഗ്രൂപ്പ് എംഡി മന്‍സൂര്‍ സൗജന്യമായി നല്‍കിയ ഭക്ഷണം ചങ്ങരംകുളം പോലീസിന്റെ സഹകരണത്തോടെ വിതരണം ചെയ്തത്.125 ഓളം പേര്‍ക്കുള്ള ഉച്ച ഭക്ഷണമാണ് ഇന്ന് മാത്രം വിതരണം ചെയ്തത്.വരും ദിവസങ്ങളിലും പ്രവൃത്തി തുടരുമെന്ന് മന്‍സൂര്‍ അറിയിച്ചു.പ്രത്യേക സാഹചര്യത്തില്‍ ഇത്തരം നന്മ നിറഞ്ഞ പ്രവൃത്തികളുമായി സുമനസ്സുകള്‍ രംഗത്ത് വരുന്നത് അഭിന്ദനാര്‍ഹമാണെന്ന് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍ പറഞ്ഞു