29 March 2024 Friday

പൊന്നാനിയിൽ 2.5 ലക്ഷം രൂപയുടെ കരിമീൻ കടത്ത് ഫിഷറീസ് അധികൃതർ പിടികൂടി

ckmnews


പൊന്നാനി:പൊന്നാനിയിൽ 2.5 ലക്ഷം രൂപയുടെ കരിമീൻ കടത്ത് ഫിഷറീസ് അധികൃതർ പിടികൂടി.പൊന്നാനി ഭാരതപ്പുഴയിൽ ഇന്നലെ ഉച്ചയോടെയാണ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്.ഉദ്യോഗസ്ഥരെ കണ്ടയുടൻ മീനെല്ലാം പുഴയിലേക്ക് തള്ളി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വഞ്ചിയിലുണ്ടായിരുന്നവരെ കയ്യോടെ പിടികൂടി.ഇവർ 2 തോണികളിലായി കരിമീൻ കുഞ്ഞുങ്ങളെ ശേഖരിക്കുകയായിരുന്നു.   പൊതുവിപണിയിൽ ഒരു കരിമീൻ കുഞ്ഞിന് 10 രൂപ വിലവരും.മീൻകുഞ്ഞുങ്ങളെ കൂട്ടത്തോടെ ഊറ്റിയെടുത്ത് വെളിയങ്കോട് സ്വദേശിക്ക് വിൽക്കുകയാണ് ഇവർ ചെയ്തിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത കരിമീൻ കുഞ്ഞുങ്ങളെ തിരിച്ച് പുഴയിൽ തന്നെ നിക്ഷേപിച്ചു.പതിവായുള്ള മീൻപിടുത്തം മണൽ കടത്തിനേക്കാൾ വലിയ കൊള്ളയാണെന്ന് നാട്ടുകാർ പറയുന്നു.ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ എം.ചിത്ര, അസിസ്റ്റന്റ് ഡയറക്ടർ ഡോ. സി.സീമ, എക്സ്റ്റൻഷൻ ഓഫിസർ കെ.ശ്രീജേഷ്, കോസ്റ്റൽ പൊലീസ് കോൺസ്റ്റബിൾ ചന്ദ്രൻ, കോസ്റ്റൽ വാർഡൻ എ.ഇസ്മായിൽ, റെസ്ക്യൂ ഗാർഡുമാരായ അൻസാർ, സമീർ, ദിനേഷ് കുമാർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.