29 March 2024 Friday

തദ്ദേശതിരഞ്ഞെടുപ്പ്:ബിജെപി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ckmnews


ചങ്ങരംകുളം:തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി ബിജെപി നന്നംമുക്ക് പഞ്ചായത്ത് കമ്മറ്റി ഓഫീസും വിവിധ വാർഡ് കമ്മറ്റി ഓഫീസുകളും മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ അഡ്വ:നിവേദിത ഉദ്ഘാടനം  ചെയ്തു.ബിജെപി  നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ പള്ളിക്കര അധ്യക്ഷത വഹിച്ചു.ബിജെപി പൊന്നാനി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വിനയകുമാർ വാഴുള്ളി സ്വാഗതം പറഞ്ഞ യോഗത്തിൽ വിജയൻ മടത്തിപ്പാടം, മാടാവ് മന നാരായണൻ നമ്പൂതിരി, അനീഷ് മൂക്കുതല, ശ്രീനി വാരണാട്ട്, സുധാകരൻ നന്നംമുക്ക് എന്നിവർ സംസാരിച്ചു.