08 December 2023 Friday

പൊന്നാനിയില്‍ അഞ്ച് പ്രതിഭകളെ പി സി ഡബ്ലിയുഎഫ് ആദരിച്ചു

ckmnews


പൊന്നാനി:പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ എജ്യു സമിതിയുടെ ആഭിമുഖ്യത്തിൽ പൊന്നാനി താലൂക്കിൽ  നിന്നും ഈ വർഷം രാജ്യത്തെ പ്രീമിയർ  ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം നേടിയ ലാൻസി ലത്തീഫ്(ഐ ഐ ടി മുംബൈ)അഖില(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫുഡ് ടെക്നോളജി ഹരിയാന)തമീമ(ഐ ഐ ടി മദ്രാസ്)നഹ്ദ നസ്രിൻ( ശഹീദ് ഭഗത് സിംഗ് കോളേജ് , ഡൽഹി യൂണിവേഴ്സിറ്റിന് കീഴിൽ) സുവർണ സുജിൽ കുമാർ(ഐ ഐ എസ് ഇ ആർ തിരുവനന്തപുരം)എന്നിവരെയാണ് ക്യാഷ് അവാർഡ്, ഉപഹാരം,  പ്രശസ്തി  പത്രം എന്നിവ നൽകി ആദരിച്ചത്.തൃക്കാവ് ഗവണ്മെന്റ് സ്കൂളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സംഘടിപ്പിച്ച ചടങ്ങിൽ  പി സി ഡബ്ലിയു എഫ് വിദ്യാഭ്യാസ സമിതി ഡയറക്ടർ ഇബ്രാഹിം മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു.ഡോ:അബ്ദുറഹ്മാൻ കുട്ടി (ചെയർമാൻ, സ്വാശ്രയ പൊന്നാനി ലിമിറ്റഡ് കമ്പനി) ഉദ്ഘാടനം ചെയ്തു.പി എം അബ്ദുട്ടി (ട്രഷറർ ഗ്ലോബൽ കമ്മിറ്റി)

സി വി മുഹമ്മദ് നവാസ് , കോയകുട്ടി മാസ്റ്റർ (ഉപാധ്യക്ഷൻമാർ ഗ്ലോബൽ കമ്മിറ്റി) ടി വി സുബൈർ, നാരയണൻ (സെക്രട്ടറിമാർ ഗ്ലോബൽ കമ്മിറ്റി)മുനീറ ടി (പ്രസിഡന്റ്, വനിതാ ഘടകം കേന്ദ്ര കമ്മിറ്റി) റംല കെ പി (ജനറൽസെക്രട്ടറി കേന്ദ്ര കമ്മിറ്റി വനിതാ ഘടകം)ഷഹീർ മേഗ ( പ്രസിഡന്റ് യൂത്ത് വിംഗ് ) 

ബിജു ദേവസ്സി  (പി സി ഡബ്ലിയു എഫ്  സൗദി ഉപാധ്യക്ഷൻ ) പി ടി സാദിഖ് ( എക്സിക്യൂട്ടീവ് പി സി ഡബ്ലിയു എഫ് സഊദി) മക്ബൂൽ മാസ്റ്റർ (തൃക്കാവ് സ്കൂൾ) ഇബ്രാഹിം മാസ്റ്റർ, (മുൻ ആധ്യാപകൻ തൃക്കാവ് സ്കൂൾ ) മനോജ് മാസ്റ്റർ തുടങ്ങിയവർ വിദ്യാർഥികൾക്കും സ്കൂളു കൾക്കുമുള്ള ഉപഹാരം,ക്യാഷ് അവാർഡ്, മെരിറ്റ് സിർട്ടിഫിക്കറ്റ് തുടങ്ങിയവ വിതരണം ചെയ്തു.ഗ്ലോബൽ കമ്മിറ്റി ജനറൽസെക്രട്ടറി രാജൻ തലക്കാട്ട് സ്വാഗതവും,എജ്യുസമിതി കൺവീനവർ അസ്മ നന്ദിയും പറഞ്ഞു