28 March 2024 Thursday

വെള്ളം വറ്റി കോക്കൂരിൽ 10ഏക്കർ മുണ്ടകന്‍ നെൽ കൃഷി ഉണങ്ങുന്നു

ckmnews


ചങ്ങരംകുളം:കോക്കൂർ പടശേഖരത്ത് വെള്ളം ലഭിക്കാതെ  നെൽകൃഷി ഉണങ്ങി തുടങ്ങി.പത്ത് ഏക്കറോളം വരുന്ന നെല്‍ കൃഷിയില്‍ വെള്ളം വറ്റിത്തുടങ്ങിയത് കർഷകരെ ആശങ്കയിലായിരിക്കുകയാണ്. കൊടക്കാട്ട് മടത്തും പുറത്ത് കോർമ്മൻ, മേച്ചേരി മൊയ്തുണ്ണി, ഒലിയിൽ രാജൻ തുടങ്ങിയ കർഷകരുടെ 10 ഏക്കറിൽ അധികം വരുന്ന കതിരിട്ടതും കതിരിടാത്തതുമായ മുണ്ടകൻ നെൽകൃഷിയാണ് ഉണങ്ങുന്നത്.ചെറിയ കൈതോട് ആയതിനാൽ ഇതു വഴി വെള്ളം വരുന്നില്ല.തൊട്ടടുത്ത കുളങ്ങളിൽ നിന്നാണ് വെള്ളം പമ്പിങ് നടത്തിയിരുന്നത്.ഇപ്പോൾ കുളങ്ങളിലെ വെള്ളവും വറ്റിയിരിക്കുകയാണ്.സ്വർണ്ണം പണയപ്പെടുത്തിയും വായ്പ എടുത്തുമാണ് കൃഷി ഇറക്കിയതെന്ന് കർഷകർ പറയുന്നു, അധികൃതർ ഇടപ്പെട്ട് തോട് വീതി കൂട്ടി എത്രയും പെട്ടന്ന് വെള്ളം ഇതുവഴി കൃഷി സ്ഥലങ്ങളിലേക്ക്  എത്തിക്കുന്നതിനുള്ള നടപടികൾ എടുത്ത് കൃഷി നാശം ഇല്ലാതാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നത്.