23 April 2024 Tuesday

കമ്മൃൂണിറ്റി കിച്ചന് ഒരു ദിവസത്തെ ഭക്ഷ്യ വിഭവങ്ങള്‍ വിതരണം ചെയ്ത് സിപിഐ ആലംകോട് ലോക്കല്‍ കമ്മിറ്റി

ckmnews


ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത് ചങ്ങരംകുളം മറൂഷ് റസ്റ്റോറന്റിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് 800ഓളം അതിഥി തൊഴിലാളികൾക്കും, നിരീക്ഷണത്തിൽ കഴിയുന്നവർക്കും,മറ്റുമുള്ള ഒരുദിവസത്തെ പച്ചക്കറികളും,പലചരക്ക് സാധനങ്ങൾ സി.പി.ഐ ആലംകോട് ലോക്കൽ കമ്മിറ്റിയുടെ പേരിൽ എൽ.സി സെക്രട്ടറി വി.കെ സുബ്രമണ്യൻ,ജോ. സെക്രട്ടറി കെ.സുബീഷും  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിത സുനിലിനും, സെക്രട്ടറി റ്റി വിനോദ് കുമാറിനും കൈമാറി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അലി പരുവിങ്ങൽ,ആയിഷ ഹസൻ, ആസിയ ഇബ്രാഹിം, കെ.എം ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു.