28 March 2024 Thursday

യു.എ.ഇയിലെ കമ്പനികളില്‍ ഇനിമുതല്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും

ckmnews


അബുദാബി: യു.എ.ഇയിലെ കമ്പനികളില്‍ ഇനിമുതല്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കും. കമ്പനികള്‍ക്ക് സ്വദേശികളെ സ്പോണ്‍സര്‍മാരാക്കേണ്ടതിന്റെ ആവശ്യകത യു.എ.ഇ ഒഴിവാക്കി. 

ഡിസംബര്‍ ഒന്ന് മുതലാണ് പ്രവാസി നിക്ഷേപകര്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം അനുവദിക്കുക. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുറപ്പെടുവിച്ച ഫെഡറല്‍ നിയമത്തിന് അനുസൃതമായാണ് വിദേശ മൂലധന നിക്ഷേപ നിയമത്തിലെ ഭേദഗതി.യു.എ.ഇയില്‍ ലൈസന്‍സുള്ളതും രജിസ്റ്റര്‍ ചെയ്തതുമായ കമ്പനികളുടെ വിദേശ പൗരന്മാരുടെ ദീര്‍ഘകാലമായി കാത്തിരുന്ന നൂറു ശതമാനം ഉടമസ്ഥാവകാശം 2020 ലെ 16-ാം നമ്പര്‍ കാബിനറ്റ് പ്രമേയം അനുസരിച്ച് ഇനിമുതല്‍ അനുവദനീയമാണ്.