29 March 2024 Friday

ജാസ്മിൻ അബൂബക്കറിൻ്റെ വിവർത്തനം "ദി സൈലൻസ് പ്രകാശനം ചെയ്തു

ckmnews


ചങ്ങരംകുളം:പ്രശസ്ത മലയാള കവി വീരാൻകുട്ടിയുടെ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്ത മലയാളക്കവിതകൾ പ്രകാശനം ചെയ്തു. ജാസ്മിൻ അബൂബക്കർ  ചിയാനൂർ എന്ന ഡിഗ്രി വിദ്യാർത്ഥിനിയാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. കൃതിക്ക് അവതാരിക എഴുതിയ മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം നിർവ്വഹിച്ചു.  പ്രശസ്ത സാഹിത്യകാരും രാഷ്ട്രീയ പ്രമുഖരും ഈ എഴുത്തുകാരിയെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. ചിയ്യാനുരിലെ അബൂബക്കറിൻ്റെയും ജമീലയുടെയും മകളാണ് ജാസ്മിൻ അർഷദ് കൂടല്ലൂരാണ് ഭർത്താവ്.