29 March 2024 Friday

പ്രതിസന്ധികളെ അതിജീവിച്ച് കാര്‍ഷികരംഗത്ത് വിസ്മയം തീര്‍ത്ത പ്രവാസികള്‍ക്ക് നാടിന്റെ ആദരവ്

ckmnews


പടിഞ്ഞാറങ്ങാടി:നീണ്ട പ്രവാസജീവിതം നിര്‍ത്തി പ്രതിസന്ധികളെ തോല്‍പിച്ച് കാര്‍ഷിക രംഗത്ത് വിസ്മയം തീര്‍ത്ത പ്രവാസികളായ സുഹൃത്തുക്കള്‍ക്ക് നാടിന്റെ ആദരവ് സമ്മാനിച്ചു.കപ്പൂര്‍  സ്വദേശികളായ ചോലയില്‍ ഹാരിസ്,തലയണപ്പറമ്പില്‍ റഫീക്ക് എന്നീ യുവ കര്‍ഷകരെയാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തൃത്താല എംഎല്‍എ വിടി ബല്‍റാം പുരസ്കാരം നല്‍കി ആദരിച്ചത്.അഞ്ച് ഏക്കറോളം വരുന്ന സ്ഥലത്ത് നെല്‍കൃഷി,കൂടാതെ,മഞ്ഞള്‍,കൂര്‍ക്ക,കപ്പ തുടങ്ങിയ കാര്‍ഷിക വിളകളും ഒപ്പം  പശുവളര്‍ത്തല്‍,മറ്റു കന്നു കാലികള്‍,എന്നിവയിലും ക്ഷീരോല്‍പാദനമേഖലയിലും ചുരുങ്ങിയ കാലയളവില്‍ മികച്ച വിജയം കൊയ്യാന്‍ ഈ യുവ കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്.