20 April 2024 Saturday

വിർച്വൽ സിം ഉപയോഗിച്ച് തട്ടിപ്പ് ; തട്ടിയെടുത്തത് ബാങ്ക്അക്കൗണ്ടിലെ 44 ലക്ഷം രൂപ

ckmnews

വിർച്വൽ സിം ഉപയോഗിച്ച് തട്ടിപ്പ് ; തട്ടിയെടുത്തത് ബാങ്ക്അക്കൗണ്ടിലെ 44 ലക്ഷം രൂപ


തൃശ്ശൂർ: സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ പേരിൽ വ്യാജ സിം കാർഡ് ഉപയോഗിച്ച് ബാങ്കുകളിലുള്ള അക്കൗണ്ടുകളിൽനിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു.


പുതുക്കാട് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിലെ മാനേജരുടെ സിം വ്യാജമായി ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇതുപയോഗിച്ച് ഓൺലൈൻ തട്ടിപ്പാണ് നടത്തിയത്. വിർച്വൽ സിം ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. മുൻനിര സാങ്കേതികവിദ്യയിൽ ഇറങ്ങുന്ന വിലകൂടിയ ഫോണുകളിലാണ് വിർച്വൽ സിം ഉപയോഗിക്കാനാവുക.


ബാങ്ക് അക്കൗണ്ട് ഉള്ളയാളിൽനിന്ന്‌ ഒ.ടി.പി. നമ്പർ കരസ്ഥമാക്കി തട്ടിപ്പുകാരാണ് വിർച്വൽ സിം എടുക്കുന്നത്. തുടർന്ന് എളുപ്പത്തിൽ പണം തട്ടാം. പുതുക്കാട് എസ്.ബി.ഐ., സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖകളിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽനിന്ന് ഈ വിധം പത്ത് തവണകളായാണ് 44 ലക്ഷം പിൻവലിച്ചത്.


റൂറൽ ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, ഡിവൈ.എസ്.പി. സി.ആർ. സന്തോഷ്, പുതുക്കാട് ഇൻസ്‌പെക്ടർ ടി.എൻ. ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. പണം പിൻവലിച്ച ബാങ്ക് അക്കൗണ്ടുകളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.