19 April 2024 Friday

വിദ്യാഭ്യാസ മുന്നേറ്റം: നടുവട്ടം 'നന്മ'യുടെ രണ്ടാംഘട്ട പദ്ധതികൾക്ക് പ്രൗഢോജ്ജ്വല തുടക്കം

ckmnews

വിദ്യാഭ്യാസ മുന്നേറ്റം: 

നടുവട്ടം 'നന്മ'യുടെ രണ്ടാംഘട്ട പദ്ധതികൾക്ക് പ്രൗഢോജ്ജ്വല തുടക്കം


എടപ്പാൾ: വിദ്യാഭ്യാസ, ജീവകാരുണ്യ രംഗത്ത് കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്ന നടുവട്ടം നന്മ പബ്ലിക് സർവീസ് സെന്ററിന്റെ 'വിഷൻ 2050' രണ്ടാംഘട്ട പദ്ധതിക്ക് പ്രൗഢോജ്ജ്വലമായ തുടക്കമായി.പണ്ഡിതരും പൗരപ്രമുഖരും നാട്ടുകാരും പ്രസ്ഥാന പ്രവർത്തകരും നിറഞ്ഞ ലളിതമായ ചടങ്ങിൽ നടന്നത്  'നന്മ പുതുപദ്ധതി'കളുടെ പ്രഥമവും സുപ്രധാനവുമായ ആദ്യഘട്ടമായിരുന്നു.വിവിധ വൈജ്ഞാനിക ലക്ഷ്യങ്ങളും കാരുണ്യ സംരംഭങ്ങളും ഉൾക്കൊള്ളിച്ചുള്ളതാണ് 'നന്മ'യുടെ "വിഷൻ 2050 ". കേരളത്തിലെ ജില്ലകളിൽ നിന്നും അയൽസംസ്ഥാനങ്ങളിൽ നിന്നും  എസ് എസ് എൽ സി പൂർത്തിയാക്കിയ നൂറ് കുട്ടികൾക്ക് തുടർപഠനം, ഗവേഷണം, ആരാധന, താമസ സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിന് നിലവിലെ കാമ്പസ്    വിപുലീകരിക്കുന്നതാണ് പദ്ധതിയിലെ മുഖ്യം.


ഇതിനു വേണ്ടി വാങ്ങിയ  പുതിയ ഭൂമിയുടെ ആധാരക്കൈമാറ്റമാണ് 16ന് തിങ്കളാഴ്ച നന്മ സെൻ്ററിൽ നടന്നത്. ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഇളവിൽ ഒത്തുചേർന്ന 'നന്മ'യുടെ പ്രവർത്തകർക്കും അഭ്യുദയകാംക്ഷികൾക്ക് ആധാരക്കൈമാറ്റച്ചടങ്ങ് ആഹ്ളാദകരമായ അനുഭവമായി.മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം അപ്രതീക്ഷിതമായി ഒത്തുചേരാൻ കൈവന്ന നിമിഷങ്ങൾ അവർ പ്രവർത്തന ചരിത്രങ്ങളുടെ സംതൃപ്തിയിലും പ്രാർഥനാ തുടർച്ചയിലും പൂർണമാക്കി.റാസൽഖൈമ കേരള ഗ്രൂപ് ഓഫ് കമ്പനീസ് ഡയറക്ടർ ഹസൻ ഹാജിയിൽ നിന്ന് എസ് വൈ എസ് എടപ്പാൾ സോൺ പ്രസിഡണ്ട് എസ് ഐ കെ തങ്ങൾ അൽ ബുഖാരി പുതിയ പദ്ധതിയുടെ ഭൂമിരേഖകൾ ഏറ്റുവാങ്ങി.


ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്തംഗം കോഹിനൂർ മുഹമ്മദ്, മദ്രസ ക്ഷേമനിധി ബോർഡംഗം സിദ്ദീഖ് മൗലവി അയിലക്കാട്, ഹസൻ നെല്ലിശ്ശേരി, വി കെ അലി ഹാജി, ഇ വി മുഹമ്മദലി, സി വി അബ്ദുൽഖാദർ ഹാജി, ടി സി മാനു ഹാജി, കെ സി മൂസ ഹാജി, യു വി കെ മരക്കാർ, വാരിയത്ത് മുഹമ്മദലി, ഇ വി ഇബ്രാഹീം, മുഹമ്മദ് നിയാസ് അദനി, ഇ വി ഉമർ മൗലവി മാരായംകുന്ന്, ഹസൻ റഹ്മാനി കക്കിടിപ്പുറം, എൻ പി ശംസുദ്ദീൻ, ടി ഖാലിദ്, കെ വി അശ്റഫ്, ഉമർ ഇർഫാനി, സീ വി അബ്ദുൽ അസീസ് മാസ്റ്റർ, ടി ഉനൈസ്, തുടങ്ങിയവർ സംബന്ധിച്ചു. എസ്എസ്എഫ് പ്രവർത്തകരും സജീവതയോടെ പങ്കാളികളായി.പ്രത്യേക പ്രാർഥനയോടെ സമാപിച്ച ചടങ്ങിന് നന്മ ജന.സെക്രട്ടറി ടി ഇസ്മായിൽ സ്വാഗതവും മാനേജർ സ്വലാഹുദ്ധീൻ സഖാഫി നന്ദിയും പറഞ്ഞു.