29 March 2024 Friday

ശബരിമല തീർഥാടകർക്ക് കുറ്റിപ്പുറം മിനി പമ്പയിൽ സൗകര്യമൊരുക്കും.

ckmnews

ശബരിമല തീർഥാടകർക്ക് കുറ്റിപ്പുറം മിനി പമ്പയിൽ സൗകര്യമൊരുക്കും.


എടപ്പാൾ:മണ്ഡലകാലത്ത് കോവിഡ്  നിയന്ത്രണങ്ങൾ അനുസരിച്ച് ശബരിമല തീർഥാടനം നടത്തുന്ന  തീർഥാടകർക്ക് കുറ്റിപ്പുറം മിനി പമ്പയിൽ കോവിഡ് പ്രോട്ടോകോളനുസരിച്ച് സൗകര്യം ഒരുക്കാൻ തീരുമാനം. മിനി പമ്പ കെടിഡിസിയിൽ ആർഡിഒ രാമചന്ദ്രൻ്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതിൻ്റെ ഭാഗമായി. തീർഥാടന കാലത്ത് പുഴയിൽ കുളിക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. പകരം ഷവർ ബാത്തിന് സൗകര്യം ഒരുക്കും. വിരിവയ്ക്കുന്നതിനും സൗകര്യം ഒരുക്കും. യോഗത്തിൽ പൊന്നാനി തഹസിൽദാർ ടി എൻ

വിജയൻ, കുറ്റിപ്പുറം 

സി ഐ ശശീന്ദ്രൻ മേലേയിൽ, കെ സുരേഷ്, ഇ ടി രമണി, മൊയ്തീൻ കുട്ടി,

 രാജേഷ് പ്രശാന്തിയിൽ, റവന്യു, പൊലീസ്,  പഞ്ചായത്ത്, ആരോഗ്യം, ഡിടിപിസി, ശുചിത്വമിഷൻ തുടങ്ങീ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.