28 March 2024 Thursday

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ആലംകോട് ഡിവിഷനിൽ യുഡിഎഫിന് രണ്ട് സ്ഥാനാർത്ഥികൾ

ckmnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ആലംകോട് ഡിവിഷനിൽ യുഡിഎഫിന് രണ്ട് സ്ഥാനാർത്ഥികൾ 


ചങ്ങരംകുളം:ബ്ലോക്ക് പഞ്ചായത്തിലേക്ക് മുസ്ലിം ലീഗും കോൺഗ്രസ്സും വ്യത്യസ്ത സ്ഥാനാർഥികളെ നിർത്തി മത്സരിക്കാൻ ഒരുങ്ങുന്നു.ചങ്ങരംകുളം ആലങ്കോട് ഡിവിഷനിൽ നിന്നാണ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലേക്കായി യുഡിഎഫിലെ രണ്ടുപേർ മത്സരരംഗത്തുള്ളത്.മുസ്ലിംലീഗ് സ്ഥാനാർഥിയായി കോണി ചിഹ്നത്തിൽ   വളയംകുളം സ്വദേശിയായ അഷറഫും കൈപ്പത്തി ചിഹ്നത്തിൻ  കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇ ആർ ലിജേഷുമാണ് പ്രതിക സമർപ്പിച്ചിരിക്കുന്നത്.സീറ്റുകൾ വച്ച് മാറുന്നതിൽ വന്ന ആശ കുഴപ്പമാണ്

ഇരുവിഭാഗത്തിലും സ്ഥാനാർത്ഥികളുണ്ടാകാൻ ഇടയാക്കിയത്.പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതി തിങ്കളാഴ്ച്ച അവസാനിക്കും എന്നിരിക്കെ

 യുഡിഎഫ് ഐക്യം നിലനിർത്തുന്നതിനായി ചർച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമം നടന്ന് വരുന്നതായാണ് റിപ്പോർട്ടുകൾ