25 April 2024 Thursday

പോലീസുകാര്‍ക്ക് എംപി കുട്ടന്‍നായര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കുടിവെള്ളവും തണ്ണിമത്തനും വിതരണം ചെയ്തു

ckmnews


ചങ്ങരംകുളം:പോലീസുകാര്‍ക്ക് എംപി കുട്ടന്‍നായര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കുടിവെള്ളവും തണ്ണിമത്തനും വിതരണം ചെയ്തു.പ്രതിസന്ധി ഘട്ടത്തിലും നാടിനും നാട്ടുകാര്‍ക്കും വേണ്ടി ജീവന്‍ പണയം വച്ച് സേവനം നടത്തുന്ന ചങ്ങരംകുളം പോലീസ് സേനക്കാണ് എംപി കുട്ടന്‍നായര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകള്‍ കുടിവെള്ളവും തണ്ണിമത്തനും എത്തിച്ച് നല്‍കിയത്.ചങ്ങരംകുളം സ്റ്റേഷനില്‍ ട്രസ്റ്റ് ട്രഷറര്‍ ബഷീര്‍ കളയാടത്ത് എസ്ഐ മനോജ്കുമാറിന് കൈമാറി