29 March 2024 Friday

നന്നംമുക്ക് പഞ്ചായത്തില്‍ വാര്‍ഡ് 5ല്‍ ഇത്തവണ മത്സരം മുറുകും

ckmnews

നന്നംമുക്ക് പഞ്ചായത്തില്‍ വാര്‍ഡ് 5ല്‍ ഇത്തവണ മത്സരം മുറുകും


ചങ്ങരംകുളം:തദ്ദേശ തെരെഞ്ഞെടുപ്പില്‍ നന്നംമുക്ക് പഞ്ചായത്തില്‍ വാര്‍ഡ് 5ല്‍ ഇത്തവണ മത്സരം മുറുകും.ചങ്ങരംകുളം മാട്ടം പ്രദേശം ഉള്‍പ്പെടുന്ന വാര്‍ഡില്‍ കഴിഞ്ഞ തവണ ട്രോസിലൂടെയാണ് ഇടത് മുന്നണി വാര്‍ഡ് പിടിച്ചത്.നന്നംമുക്ക് പഞ്ചായത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്ത ഏക വാര്‍ഡ് കൂടിയായ 5ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സിലെ ചാലുപറമ്പില്‍ മുസ്തഫയാണ് മത്സരരംഗത്തുള്ളത്.ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ അയ്യംകുളങ്ങര കുഞ്ഞിപ്പ എന്ന എകെ ഹൈദറും പ്രചരണ രംഗത്ത് സജീവമാണ്.