19 April 2024 Friday

സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയ സംഭവത്തില്‍ യുഡിഎഫും സിപിഐയും പരാതി നല്‍കി

ckmnews

സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയ സംഭവത്തില്‍ യുഡിഎഫും സിപിഐയും പരാതി നല്‍കി


ചങ്ങരംകുളം:തദ്ദേശ തെരെഞ്ഞെടുപ്പില്‍ നന്നംമുക്ക് പഞ്ചായത്തില്‍ യുഡിഎഫ്,സിപിഐ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയ സംഭവത്തില്‍ യുഡിഎഫും,സിപിഐ യും പരാതി നല്‍കി.മൂക്കുതല രണ്ടാം വാർഡ് യുഡിഎഫ് സ്ഥാനാത്ഥി പ്രദീപ് ഉണ്ണിയുടെ പത്രിക ക്രമ നമ്പർ എഴുതാത്തതിനാലും ഒപ്പ് ഇടാത്തതിനാലുമാണ് തള്ളിയത്.ഇതേ വാർഡിൽ തന്നെ സി.പി.ഐ സ്ഥാനാത്ഥിയായി പത്രിക സമർപ്പിച്ച മൂക്കുതല ശശിയുടേയും പത്രിക തള്ളിയിരുന്നു.ഡമ്മി സ്ഥാനാര്‍ത്ഥിയുടെ ക്രമനമ്പര്‍ മാറിയതിനാണ് പ്രതിക തള്ളിയതെന്ന് ആരോപിച്ചാണ് യുഡിഎഫ് സിപിഐ നേതൃത്വം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിയത്.