20 April 2024 Saturday

നന്നംമുക്ക് പഞ്ചായത്തില്‍ യുഡിഎഫ്,സിപിഐ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി

ckmnews

നന്നംമുക്ക് പഞ്ചായത്തില്‍ യുഡിഎഫ്,സിപിഐ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി


ചങ്ങരംകുളം:തദ്ദേശ തെരെഞ്ഞെടുപ്പില്‍ നന്നംമുക്ക് പഞ്ചായത്തില്‍ സ്ഥാനാനാര്‍ത്ഥികളുടെ   സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ യുഡിഎഫ്,സിപിഐ സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി.മൂക്കുതല രണ്ടാം വാർഡ് യുഡിഎഫ് സ്ഥാനാത്ഥി പ്രദീപ് ഉണ്ണിയുടെ പത്രികയാണ് സൂക്ഷ്മപരിശോധനയിൽ തള്ളിയത്.ക്രമ നമ്പർ എഴുതാത്തതിനാലും ഒപ്പ് ഇടാത്തതിനാലുമാണ് പത്രിക തള്ളിയത്.ഇതേ വാർഡിൽ തന്നെ സി.പി.ഐ സ്ഥാനാത്ഥിയായി പത്രിക സമർപ്പിച്ച മൂക്കുതല ശശിയുടേയും പത്രിക യാണ് തള്ളിയത്. സി പി ഐക്ക് മറ്റു ഡമ്മി സ്ഥാനാർത്ഥികൾ ഇല്ല.സത്യപ്രസ്താവയിൽ നാല് സ്ഥലത്തുള്ള ഒപ്പിൽ ഒരു സ്ഥലത്ത് ഒപ്പിടാൻ വിട്ടു പോയതാണ് തള്ളാൻ കാരണം.