19 April 2024 Friday

ഹരിത ചട്ട പാലനം കൈപ്പുസ്തകം പ്രകാശനം ചെയ്തു.

ckmnews

ഹരിത ചട്ട പാലനം കൈപ്പുസ്തകം പ്രകാശനം ചെയ്തു.


 തിരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃദമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സർക്കാർ നിർദേശങ്ങൾ, ഹൈക്കോടതി വിധി, തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് എന്നിവയടങ്ങിയ കൈപ്പുസ്തം  പ്രകാശനം ചെയ്തു. രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർത്ഥികൾ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് പുസ്തകം കൈമാറിത്തുടങ്ങി. അസി. കലക്ടർ വിഷ്ണു രാജ്, ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ ഇ.ടി. രാകേഷ്, പ്രോഗ്രാം ഓഫീസർ ഒ. ജ്യോതിഷ്, ടെക്നിക്കൽ കൺസൽട്ടൻ്റ് കെ. വിനീത്, ഡി.ഡി.പി. ഇ.എ. രാജൻ, എ.ഡി.പി. വി.കെ. മുരളി, സീനിയർ സൂപ്രണ്ട് കെ. സദാനന്ദൻ എന്നിവർ സംബന്ധിച്ചു.