29 March 2024 Friday

രാഷ്ട്രീയ പാഠം സംഘടിപ്പിച്ചു

ckmnews



എടപ്പാൾ: ഇൻഖിലാബ് ; വിദ്യാർത്ഥികൾ തന്നെയാണ് വിപ്ലവം എന്ന പ്രമേയത്തിലൂന്നി വരാനിരിക്കുന്ന ഡിവിഷൻ സ്റ്റുഡന്റ്സ് കോൺഗ്രസ് പ്രവർത്തനങ്ങളും ആനുകാലിക സാഹചര്യങ്ങളും വിലയിരുത്തി എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ രാഷ്ട്രീയ പാഠം പ്രവർത്തക സംഗമം  സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.പി മുഹമ്മദ് അഷ്‌ഹർ പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബഷീർ മുസ്‌ലിയാർ തൃശൂർ വിഷയവതരണവും മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ശുകൂർ അബ്ദുല്ല പദ്ധതി അവതരണവും നടത്തി. ഡിവിഷൻ പ്രസിഡന്റ്‌ റഫീഖ് അഹ്സനി അധ്യക്ഷത വഹിച്ചു. സൈഫുല്ല അദനി സ്വാഗതവും അസ്‌ലം അഹ്സനി നന്ദിയും പറഞ്ഞു