20 April 2024 Saturday

തിരൂരിൽ ആരാധനാലയങ്ങൾക്ക് നേരെ ആക്രമവും മോഷണവും ഒരാൾ അറസ്റ്റിൽ

ckmnews


തിരൂർ : താനാളൂർ അരീക്കാട്, തലക്കടത്തുർ ,തലപറമ്പ് ഭാഗങ്ങളിലാണ് കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിൽ ആരാധനാലയങ്ങൾക്ക് നേരെയാണ് അക്രമം നടന്നത്. ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരാധനാലയങ്ങൾ അടച്ചിട്ട വേളയിലാണ് അക്രമം അരങ്ങേറിയത്. ഏപ്രിൽ ഒന്നിന് അരീക്കാട് മസ്ജിദുൽ  തഖ്വ പള്ളിയിലെ ഒരു മൈക്ക്, തലക്കടത്തൂർ വിഷ്ണു അയ്യപ്പക്ഷേത്രത്തിലെ ദീപസ്തംഭവും തകർത്തു. സംഭവങ്ങളിൽ തിരൂർ താനൂർ സ്റ്റേഷനുകളിലായി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ഏപ്രിൽ രണ്ടിന് പുലർച്ചെ അരീക്കാട് ജുമാമസ്ജിദിൽ അകത്തുള്ള മിഹറാമ്പും, മിമ്പറും തീവെച്ച് നശിപ്പിച്ചു. 8 ലക്ഷം രൂപയുടെ നാശനഷ്ടമാണുണ്ടാക്കി തലപ്പറമ്പ് അങ്ങാടിയിലെ റോഡരികിൽ സ്ഥാപിച്ച ഓമാനൂർ ശുഹദാക്കളുടെ നേർച്ച പെട്ടിയിൽനിന്നും 1180 രൂപ മോഷ്ടിച്ചു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു തലക്കടത്തൂർ സ്വദേശി കരുമരക്കാട്ടിൽ അഹമ്മദ് കുട്ടി (49) ആണ് അറസ്റ്റിലായത്പ ള്ളിയിൽ ചെരിപ്പ് ഉപേക്ഷിച്ച് പോയതാണ് പ്രതിയെ പിടികൂടുന്നതിൽ സഹായകമായി. എന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക പ്രയാസമാണ് മോഷണത്തിനു പിന്നിലെന്ന് സി ഐ പറഞ്ഞു. ഒരാൾ മാത്രമായാണ് മോഷണം നടത്തിയിട്ടുള്ളത്. ദ്രോഹം ഉണ്ടാക്കുക എന്ന ലക്ഷ്യം വെച്ചാണ് ക്ഷേത്രവും, പള്ളിയും ആക്രമിച്ചിരിക്കുന്നത്. താനൂരിൽ നാലും തിരൂരിൽ രണ്ടും കേസുകളാണ് നിലവിലുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങും