25 April 2024 Thursday

കെഎസ്ആർടിസി തട്ടി സിഗ്നൽ തൂണ് കാറിന് മുകളിലേക്ക് വീണു

ckmnews

കെഎസ്ആർടിസി തട്ടി സിഗ്നൽ തൂണ് കാറിന് മുകളിലേക്ക് വീണു


എടപ്പാൾ:കെഎസ്ആർടിസി തട്ടി സിഗ്നൽ തൂണ് കാറിന് മുകളിലേക്ക് വീണു. എടപ്പാൾ ടൗണിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പട്ടാമ്പി റോഡിൽ നിന്നും തൃശ്ശൂർ റോഡിലേക്ക്  തിരിക്കുന്നതിനിടെയാണ് ബസ് സിഗ്നൽ തൂൺ തട്ടിയിട്ടത്. പെട്രോൾ പമ്പ് നോട് ചേർന്നുള്ള ടാക്സി സ്റ്റാൻഡിൽ നിർത്തിയിട്ട കാറിന് മുകളിലേക്കാണ് തൂണ് വീണത്. ഡ്രൈവർ വാഹനത്തിൽ ഇരിക്കകയാണ് സംഭവം. തൂൺ ശക്തിയിൽ കാറിൽ പതിക്കാതിരുന്നതിനാൽ അപകടം കാര്യമായില്ല. ഏറെ നേരം സംസാരത്തിലേർപ്പെട്ടിട്ടും പരിഹാരമാകാത്തതിനാൽ ട്രാഫിക് ഗാർഡ് ഇരു വിഭാഗത്തിനേയും  സ്റ്റേഷനിലേക്ക് പറഞ്ഞയച്ചു. അവിടെ വച്ച്  ടാക്സിക്കാരന് ആയിരം രൂപ നൽകി കെഎസ്ആർടിസി ഡ്രൈവർ  പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു. എടപ്പാൾ ടൗണിൽ  അപകട ഭീതിയുണർത്തി നിൽക്കുന്ന തൂണുകൾ നിരവധിയാണ്. ഉപയോഗശൂന്യമായി നിൽക്കുന്ന തൂണുകൾ നീക്കം ചെയ്യണമെന്ന് നാട്ടുകാരും വഴിയാത്രക്കാരും ആവശ്യപ്പെട്ടു