29 March 2024 Friday

അറബിക്കടലില്‍ ന്യൂനമര്‍ദ്ധം ജാഗ്രതാ നിര്‍ദേശം നല്‍കി

ckmnews

അറബിക്കടലില്‍ ന്യൂനമര്‍ദ്ധം ജാഗ്രതാ നിര്‍ദേശം നല്‍കി


പൊന്നാനി:അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു -തീരദേശ ജില്ലാകളക്ടർമാർ,ഫിഷെറീസ് വകുപ്പ്,കോസ്റ്റൽ പോലീസ് എന്നിവർക്ക് പ്രത്യേക ജാഗ്രത നിർദേശം നല്‍കി.അറബിക്കടലിൽ ന്യൂനമർദ്ദം രൂപപെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കർശനമായി നിരോധിച്ചിരിക്കുന്നത്.മൽസ്യ തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ല. നിലവിൽ ആഴക്കടലിൽ മൽസ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ അടുത്തുള്ള സുരക്ഷിത തീരങ്ങളിൽ എത്തണമെന്ന് അറിയിപ്പ് നൽകേണ്ടതാണ്.ന്യൂനമർദ രൂപപ്പെട്ട സാഹചര്യത്തിൽ മൽസ്യ തൊഴിലാളി ഗ്രാമങ്ങളിലും മൽസ്യ ബന്ധന തുറമുഖങ്ങളിലും വിളിച്ചു പറയേണ്ടതും അപകട സാധ്യത ഒഴിയുന്നത് വരെ മൽസ്യതൊഴിലാളികൾ കടലിൽ പോകുന്നത് തടയുകയും ചെയ്യേണ്ടതാണ്.ഇതിനാവശ്യമായ നടപടികൾ കോസ്റ്റൽ പോലീസ്, ഫിഷെറീസ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവർ സ്വീകരിക്കേണ്ടതാണ്.ന്യൂനമർദം രൂപപെട്ട സാഹചര്യത്തിൽ കേരള തീരത്ത് കടലാക്രമണം ശക്തമാകാനും ശക്തമായ കാറ്റിനുമുള്ള സാധ്യത മുന്നിൽ കണ്ട്കൊണ്ടുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാവുന്നതാണ്.  കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ കർശനമായി പാലിക്കേണ്ടതാണ്.


പുറപ്പെടുവിച്ച സമയം: 1 PM, 19-11-2020


KSEOC_ KSDMA_IMD