28 March 2024 Thursday

ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് വിതരണവും ഉപഹാര സമർപ്പണവും ശനിയാഴ്ച നടക്കും

ckmnews

ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക്  ക്യാഷ് അവാർഡ് വിതരണവും ഉപഹാര സമർപ്പണവും ശനിയാഴ്ച നടക്കും


പൊന്നാനി:ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക്  ക്യാഷ് അവാർഡ് വിതരണവും , ഉപഹാര സമർപ്പണവും 

2020 നവംബർ 21 ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് തൃക്കാവ് സ്കൂളിൽ വെച്ച് നടക്കും.പൊന്നാനിയിൽ നിന്ന് ഈ വർഷം രാജ്യത്തെ പ്രീമിയർ ഇൻസ്റ്റിറ്റ്യുട്ട് കളിൽ പ്രവേശനം നേടിയ ലാൻസി ലതീഫ്,അഖില, തമീമ, നഹദ നസ്റിൻ എന്നീ വിദ്യാർത്ഥികൾക്ക് 21/11/2020 ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് തൃക്കാവ് സ്കൂളിൽ വെച്ച് 

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വിദ്യാഭ്യാസ സമിതി യുടെ ആഭിമുഖ്യത്തിൽ 

ക്യാഷ് അവാർഡ്, ഉപഹാരം, പ്രശസ്തിപത്രം എന്നിവ നൽകാൻ തീരുമാനിച്ചു. 

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്  ഇരുപതിൽ താഴെ ആളുകൾ തൃക്കാവ് സ്കൂളിലും, ബാക്കി വരുന്നവർ ഓൺലൈനിലുമാണ് സംബന്ധിക്കുന്നത്. 

നാല് വിദ്യാർഥികൾ +2 പഠനം നടത്തിയ തൃക്കാവ് സ്കൂൾ, പൊന്നാനി ഗേൾസ് സ്കൂൾ എന്നീ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രത്യേക ഉപഹാരം നൽകുന്നുണ്ട്.