23 April 2024 Tuesday

തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂരിലുണ്ട് മലപ്പുറം ജില്ലയിലെ ഒരു സ്കൂളും കുറെ വീടുകളും

ckmnews

 


ചങ്ങരംകുളം:തൃശ്ശൂര്‍ ജില്ലയിലാണ് മലപ്പുറം ജില്ലയിലെ ഒരു സ്കൂളും കുറെ വീടുകളുംമലപ്പുറത്തേയും തൃശൂർ ജില്ലയേയും വേർത്തിരിക്കുന്ന കടവല്ലൂർ പാടത്തിന് മറുകരയിൽ താമസിക്കുന്നവടക്കുമറിയിലെ പത്തോളം കുടുംബങ്ങളാണ് ഈ പ്രദേശത്ത് കഴിയുന്നത്.മൂന്ന് വശവും തൃശ്ശൂർ ജില്ലക്കാരായവരുടെ വീടുകൾ നാലാമത്തെ വശമാകട്ടെ ജില്ലകളെ വിഭജിച്ച് നിർത്തുന്ന ഏക്കറകൾ വരുന്ന പാടവും.വാട്ടർ കണക്ഷനായി അതോറിറ്റിയെ സമീപിച്ചാൽ കൊടുക്കാൻ കഴില്ല കാരണം സ്ഥലം മലപ്പുറം ജില്ല, ലാൻ്റ് ഫോണിനായി അപേക്ഷിച്ചാലും ഇത് തന്നെ സ്ഥിതി.ഏറ്റവും കൂടുതൽ പ്രാസപ്പെടുന്നത് ഔദ്യോഗിക ആവശ്യങ്ങള്‍ക്കാണ്. കുട്ടികൾക്ക് പഠനകാര്യങ്ങൾക്കും ജോലി സംബന്ധമായും ഓൺലൈൻ അപേക്ഷകൾ നൽകുമ്പോൾ 

കടവല്ലൂർ പോസ്റ്റ് ഓഫീസ് കൊടുത്താൽ ആവശ്യം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരുന്നത് വലിയ പ്രയാസം സൃഷ്ടിക്കുണ്ട്.റേഷൻ സാധനങ്ങൾ ഏത് ജില്ലയിൽ നിന്നും വാങ്ങാവുന്ന സ്ഥിതിയുണ്ടായത് ഉപകാരപ്രദമാണന്നും ഈ പത്ത് വീടുകൾ ഉൾപ്പെടുന്ന സ്ഥലം കൂടി തൃശ്ശൂർ ജില്ലയുടെ ഭാഗമാക്കുകയാണങ്കിൽ കൂടുതൽ സൗകര്യപ്രദമായിരിക്കുമെന്നും നാട്ടുകാർ പറയുന്നു. ആലംകോട് ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽപ്പെട്ട പത്ത് വീടും ഒരു  എൽ പി സ്കൂളുമാണ് ഇവിടെയുള്ളത്.ഇലക്ഷൻ സമയത്ത് മാത്രമാണ് രാഷ്ട്രീയ പാർട്ടിക്കാർ വോട്ട് നേടാനായി എത്താറൊള്ളു എന്നതും ശ്രദ്ധേയമാണ്.