29 March 2024 Friday

ചങ്ങരംകുളത്തുമുണ്ട് റബ്ബർ തോട്ടംപ്രതിസന്ധികളെ തരണം ചെയ്ത് കൃഷിയിറക്കിയത് വെള്ളാഞ്ചേരികളത്തിൽ രവീന്ദ്രൻ

ckmnews



ചങ്ങരംകുളം:റബ്ബർ തോട്ടം എന്നുപറഞ്ഞാൽ ആർക്കും ഒരു അത്ഭുതവും ഉണ്ടാകില്ല. എന്നാൽ ചങ്ങരംകുളം ടൗൺ പ്രദേശത്ത് ഒന്നരേക്കറിൽ റബ്ബർ തോട്ടം ഉണ്ട് എന്ന് പറഞ്ഞാൽ ചങ്ങരംകുളത്തുകാർ ആരും വിശ്വസിക്കുകയുമില്ല.  കാരണം കോടികൾ വിലമതിക്കുന്ന സ്ഥലത്തിൽ വിലയില്ലാത്ത റബർ കൃഷി ചെയ്യാൻ വഴിയില്ല എന്നത് തന്നെയാണ് പ്രധാന കാരണം.എന്നാൽ ഉണ്ട് ഒന്നരയേക്കറിൽ ചങ്ങരംകുളത്തും റബർ തോട്ടം.തൃശ്ശൂർ  കുറ്റിപ്പുറം സംസ്ഥാന പാതയോടു ചേർന്ന് ശ്രീ ശാസ്താ സ്കൂളിന് സമീപത്തായാണ് ചങ്ങരംകുളം സ്വദേശിയുടെ  ഈ കൃഷിയിടം.2011 കാലഘട്ടത്തിലാണ് വെള്ളാഞ്ചേരികളത്തിൽ രവീന്ദ്രൻ റബർ കൃഷി ആരംഭിക്കുന്നത്. റബറിന് വിലയേറിയ കാലഘട്ടം കിലോക്ക് 216 രൂപ ഇന്ന് ഗവ.സബ്സിഡി യോടെ വില150.കൃഷി ആരംഭിച്ചതിന് ശേഷം വർഷം വർഷം വിലയിടിവ് പലരും കൃഷി അവസാനിപ്പിച്ചു.പ്രത്യേകം പരിശീലനം നേടൻ വേണ്ടി എടുത്ത സമയവും പരിശ്രമവും  രവീന്ദ്രനെ പ്രതീക്ഷയോടെ തന്നെ റബർ കൃഷിയിൽ പിടിച്ച് നിർത്തി. മറ്റ് കൃഷിയെ അപേക്ഷിച്ച് നിലത്ത് നിന്ന് തന്നെ വിളവെടുക്കാമെന്നതും വർഷത്തിൽ 130 ദിവസവും ടാപ്പിംഗ് നടത്താം എന്നുള്ളതും ആധായകരമാണ് എന്നാണ് രവീന്ദ്രൻ പറയുന്നത്.പുതിയ കർഷകർ ഈ രംഗത്തേക്ക് കടന്ന് വരാത്തത്  സ്ഥലപരിമിതിയും പെട്ടന്ന് ആധായം ലഭിക്കാത്തതിനാലാണ് എന്നും. മറ്റ് കൃഷിയപ്പോലെ മനോഹരവും ആനന്ദകരവുമാണ് റബർ കൃഷിയുമെന്നാണ് ഇദ്ദേഹം പറയുന്നത്.