29 March 2024 Friday

സ്ഥാനാര്‍ഥികളെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചാല്‍ കര്‍ശന നടപടി

ckmnews


സ്ഥാനാര്‍ഥികളെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി പോലീസ്. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ഇതുസംബന്ധിച്ച നിര്‍ദേശം ജില്ലാ പോലീസ് മേധാവികള്‍ക്ക് നല്‍കി. സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് ഉപയോഗിക്കുന്ന ചിത്രങ്ങളും സ്വകാര്യ ചിത്രങ്ങളും മറ്റും എഡിറ്റ് ചെയ്തും മോശം പദപ്രയോഗങ്ങള്‍ നടത്തിയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം നല്‍കിയത്.സ്വീകരിക്കുന്ന നടപടികള്‍ അടിയന്തര പ്രാധാന്യത്തോടെ പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന തിരഞ്ഞെടുപ്പു സെല്ലില്‍ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവികള്‍ക്കുള്ള നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.