24 April 2024 Wednesday

കലാകാരന്‍മാര്‍ക്ക് ശുഭപ്രതീക്ഷ നല്‍കി എസ് കെ വോക്കല്‍മീഡിയ പ്രവര്‍ത്തനം തുടങ്ങി

ckmnews

കലാകാരന്‍മാര്‍ക്ക് ശുഭപ്രതീക്ഷ നല്‍കി എസ് കെ വോക്കല്‍മീഡിയ പ്രവര്‍ത്തനം തുടങ്ങി


എരമംഗലം: ആധുനിക സംവിധാനത്തോടെ അഭിനവ കലാകാരന്മാർക്ക് ശുഭപ്രതീക്ഷ നൽകി എസ്. കെ വോക്കൽ മീഡിയ കോവിഡ് മാനദണ്ഡം പാലിച്ചു പ്രാരംഭം കുറിച്ചു. സൗണ്ട് റെക്കോർഡിങ്, സോങ് മിക്സിങ്,ഡബ്ബിങ്, വിഷ്വൽ മീഡിയ എന്നീ സംവിധാനങ്ങൾ ഒരുക്കി ഉജ്ജലമായ ഉയിരും പകരാൻ തയ്യാറായി കഴിഞ്ഞു. എരമംഗലം താഴെതേൽ പടി ഷെറിൻ ടവറിൽ  സ്റ്റുഡിയോതുറന്നു പ്രവർത്തിക്കുന്നത്. ജനപ്രിയ ഗായകൻ സലീം കോടത്തൂർ,റംഷാദ് സൈബർമീഡിയ, സുബൈർ പി.കെ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് അരങേറിയത്. സ്ഥാപനത്തിന്റെ ഉത്ഘാടനം അവരുടെ പെൺകുട്ടികൾ ഒരുമിച്ച് ഉത്ഘാടനം നിർവഹിച്ചതു ശ്രദ്ധേയമായി.  യൂസഫ് ബഖവി കാസർകോട് പ്രാർത്ഥന നിർവഹിച്ചു.  കോഓർഡിനേറ്റർമാരായ  റമീസ്പുത്തൻപള്ളി , ഫിറോസ് കോടത്തൂർ എന്നിവർ ആശംസകൾ അറിയിച്ചു. സാമൂഹിക സാംസ്‌കാരിക കലാ രംഗത്തെ പ്രമുഖർ സംബന്ധിച്ചു.ആദ്യത്തെ വർക്ക്‌ അഷറഫ് നെഹ്‌ദിയും ഷാജി ഓറഞ്ച് മീഡിയയും നൽകി തുടക്കം കുറിച്ചു.