23 April 2024 Tuesday

ആലംകോട് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു

ckmnews


ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു.ബുധനാഴ്ച ഉച്ചക്ക് ആലംകോട് ഗ്രാമപഞ്ചായത്ത് ഇലക്ട്രല്‍ റജിസ്ട്രേഷന്‍ ഓഫീസര്‍ കെപി ദിലീപ് കുമാര്‍ മുമ്പാകെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പത്രികാ സമര്‍പ്പണം നടത്തിയത്.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജിത സുനില്‍,വൈസ് പ്രസിഡണ്ട് എംകെ അന്‍വര്‍ എന്നിവരും പത്രിക സമര്‍പ്പിച്ചു