25 April 2024 Thursday

കുന്നംകുളം ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതന് കോവിഡ്

ckmnews

കുന്നംകുളം ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതന് കോവിഡ്


കുന്നംകുളം:കുന്നംകുളം ബസ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതന് കൊവിഡ് സ്ഥിരീകരിച്ചു.സ്റ്റാൻഡിൽ അനക്കമില്ലാതെ കിടക്കുന്നത് കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുന്നംകുളം പോലീസും ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകരും സ്ഥലത്തെത്തി.ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകരാണ് അജ്ഞാതനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. പിന്നീട് ശ്രവം തൃശൂർ മെഡിക്കൽ കോളജിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഇവിടെ നടത്തിയ സിബി നാറ്റ്  ടെസ്റ്റിലാണ് ഇദ്ദേഹത്തിന്റെ പരിശോധനാഫലം പോസിറ്റീവായത്. അധികം ആളുകളുമായി സമ്പർക്കം ഇല്ലാത്തതിനാൽ   മറ്റുള്ളവരിലേക്ക് രോഗം പകരാൻ സാധ്യത കുറവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.ഏകദേശം അറുപത് വയസ് പ്രായം തോന്നിക്കുന്ന  ഇയാൾ ദിവസങ്ങളായ് കുന്നംകുളം ബസ് സ്റ്റാൻഡിലാണ്  കഴിഞ്ഞുപോയിരുന്നത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു 

അടുത്തിടെ അവശനായ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിലെത്തിച്ച്

ചികിത്സയും നൽകിയിരുന്നു, മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.