20 April 2024 Saturday

വയോധികനായ മത്സ്യത്തൊഴിലാളിക്ക് റേഷന്‍ വീട്ടിലെത്തിച്ച് പൊന്നാനി കോസ്റ്റല്‍ പോലീസ്

ckmnews


പൊന്നാനി:വയോധികനായ മത്സ്യത്തൊഴിലാളിക്ക് റേഷന്‍ വീട്ടിലെത്തിച്ച് പൊന്നാനി കോസ്റ്റല്‍ പോലീസ് മാതൃകയായി.പൊന്നാനി അഴീക്കല്‍ സ്വദേശി വപ്പങ്ങാനകത്ത് അസൈനാര്‍ എന്ന 84 വയസ്സുകാരനാണ് പൊന്നാനി കോസ്റ്റല്‍ എസ്ഐ പിജെ ആര്‍ബര്‍ട്ടിന്റെ നേതൃത്വത്തില്‍ സൗജന്യ റേഷന്‍ വീട്ടിലെത്തി നല്‍കിയത്.കൊറോണ ഭീതിയുടെ പശ്ചാതലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മൂലം ബുദ്ധിമുട്ടിലായ ജനങ്ങളെ നേരില്‍ കണ്ട് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന പോലീസുകാര്‍ പൊതുജനങ്ങള്‍ക്ക് ആശ്വാസമേകുകയാണ്.