20 April 2024 Saturday

എൽഡിഎഫ് സ്ഥാനാർഥി അഡ്വ.പി പി മോഹൻദാസിന് കെട്ടി വക്കാനുള്ള തുക ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി നൽകി.

ckmnews

എൽഡിഎഫ് സ്ഥാനാർഥി അഡ്വ.പി പി മോഹൻദാസിന് കെട്ടി വക്കാനുള്ള തുക 

ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി നൽകി.


എടപ്പാൾ:ജില്ലാ പഞ്ചായത്ത് എടപ്പാൾ ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന അഡ്വ. പി പി മോഹൻദാസിന് തെരഞ്ഞെടുപ്പിൽ കെട്ടിവക്കാനുള്ള തുക ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി നൽകി. ജില്ലാ കമ്മിറ്റിയംഗം അഡ്വ. എ സുരേഷ്, അഡ്വ. ഷിനോദ് എന്നിവർ ചേർന്നാണ് കൈമാറിയത്. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം 

പി ജ്യോതിഭാസ്, എടപ്പാൾ ഏരിയ കമ്മിറ്റിയംഗം വി വി കുഞ്ഞുമുഹമ്മദ് എന്നിവർ പങ്കെടുത്തു.