20 April 2024 Saturday

ഗുരുവായൂർ മുൻ കൗൺസിലറുടെ മകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

ckmnews


കുന്നംകുളം:ഗുരുവായൂർ മുൻ കൗൺസിലറുടെ മകനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ഗുരുവായൂർ നഗരസഭ മുൻകൗൺസിലർ മണ്ണുങ്ങൽ രാമദാസ് എന്നവരുടെ മകൻ ഗിരീഷ് (40)ആണ് മരണപ്പെട്ടത്.ഭാര്യയുമായി പിണങ്ങി വീട്ടിൽ തനിച്ചു താമസിക്കുന്ന ഗിരീഷിനെ ഭക്ഷണം കഴിക്കാൻ കാണാതായതിനെ തുടർന്ന് തൊട്ടടുത്തുള്ള ബന്ധുക്കൾ ഇദ്ധേഹത്തെ വീട്ടിൽ എത്തി വിളിച്ചു നോക്കുകയും, അനക്കമൊന്നും കേൾക്കാത്തതിനാൽ വാതിൽ പൊളിച്ച് അകത്തു കയറിപ്പോഴാണ് കട്ടിലിൽ കിടക്കുന്ന നിലയിൽ ഗിരീഷിനെ കണ്ടത്. ഉടൻ തന്നെ മുതുവട്ടൂർ രാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.