25 April 2024 Thursday

വർക്ക്ഷോപ് ജീവനക്കാർ പ്രതിഷേധ നിൽപ്പ് സമരം നടത്തി

ckmnews



എടപ്പാൾ: വർക്ക്ഷോപ് ജീവനക്കാർ എടപ്പാളിൽ പ്രതിഷേധ നിൽപ്പ് സമരം നടത്തി.പെരുമ്പറമ്പിൽ വർക്ക് ഷോപ്പ് മെക്കാനിക്കിനെ സ്ഥാപനത്തിൽ കയറി  അകാരണമായി മർദ്ധിച്ചെനാരോപിച്ചായിരുന്നു   അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരളയുടെ എടപ്പൾ യൂണിറ്റിന് കീഴിലെ സ്ഥാപനങ്ങൾ അടച്ച്  പ്രതിഷേധിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് എടപ്പാൾ പൊന്നാനി റോഡിൽ നടന്ന പ്രതിഷേധ നിൽപ്പ് സമരത്തിന് യൂണിറ്റ് പ്രസിഡൻ്റ് ഹരിദാസൻ, സെക്രട്ടറി ബൈജു എന്നിവർ നേതൃത്വം നൽകി.