19 April 2024 Friday

സന്തോഷ് ആലങ്കോടിന് മാപ്പിള കലാ അക്കാദമിയുടെആദരം

ckmnews

സന്തോഷ് ആലങ്കോടിന് മാപ്പിള കലാ അക്കാദമിയുടെആദരം


എടപ്പാൾ: സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരം നേടിയ പ്രശസ്ത വാദ്യകലാകാരൻ സന്തോഷ് ആലങ്കോടിനെ കേരള മാപ്പിള കലാ അക്കാദമി എടപ്പാൾ ചാപ്റ്റർ ആദരിച്ചു.


കേരള മാപ്പിള കലാ അക്കാദമി എടപ്പാൾ ചാപ്റ്ററിന്റെ ചാരിറ്റിവിംഗ് ചെയർമാൻ കൂടിയായ സന്തോഷ് ആലംകോട് ഇരുന്നൂറോളം കലാകാരൻമാരെ പങ്കെടുപ്പിച്ച് നടത്തിയ പഞ്ചവാദ്യത്തിലും നൂറിലധികം പേരുമായി സംഘടിപ്പിച്ച തായമ്പകയിലും ലിംകാ ബുക്കിൽ ഇടം നേടിയിട്ടുണ്ട്.

 മാനവകുലത്തെ ഒന്നായി കാണാൻ എല്ലാ വിഭാഗം കലാകാരന്മാരും ഒരുമിക്കുന്നത് എന്തുകൊണ്ടും നല്ലതാണെന്ന്  സന്തോഷ് ആലംകോട് മറുപടി പ്രസംഗത്തിൽ പറഞ്ഞു. 

ചാപ്റ്റർ പ്രസിഡണ്ട് അൻവർ മൂതൂർ അധ്യക്ഷത വഹിച്ച ചടങ്ങ് ഇശൽ കൂട്ടം സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് കുമ്പിടി ഉദ്ഘാടനം ചെയ്തു മാപ്പിളകല അക്കാദമി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി റഷീദ് കുമരനല്ലൂർ സന്തോഷ് ആലംകോടിനെ പരിചയപ്പെടുത്തി. കിസ്സപ്പാട്ട് കലാകാരൻ ടി എം ആനക്കര മുഖ്യപ്രഭാഷണം നടത്തി.

ചാപ്റ്റർ സെക്രട്ടറി അഷ്റഫ്  മാറഞ്ചേരി മെമൻ്റോ സമ്മാനിച്ചു ആദരിച്ചു.  ട്രഷറർ ഷാഫി ചങ്ങരംകുളം പൊന്നാടയണിയിച്ചു. പൂക്കരത്തറ മ്യൂസിക് ദർബാറിൽ വച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ ദർബാർ പ്രസിഡൻ്റും പ്രശസ്ത ഗായികയുമായ റംല എടപ്പാൾ , മ്യൂസിക് ദർബാർ സെക്രട്ടറി ഉമ്മർ ഐലക്കാട്, കമ്മുക്കുട്ടി പൂക്കരത്തറ, ശബാന ഷാഫി, ഹഫ്സ ടീച്ചർ, ഹസൻ ഐലക്കാട്, ശത മോൾ പൂക്കരത്തറ, തുടങ്ങിയവർ സംസാരിച്ചു 

ലോക്ക് ഡൗൺ കാലത്ത് മാപ്പിള കലാ അക്കാദമി എടപ്പാൾ ചാപ്റ്റർ നടത്തിയ ഇശൽ മൊഞ്ച് മാപ്പിളപ്പാട്ട് മത്സരത്തിൽ  വിജയികളായവർക്ക് സന്തോഷ് ആലങ്കോട് സമ്മാനങ്ങൾ നൽകി.