19 April 2024 Friday

പെരുമ്പിലാവില്‍ നിയന്ത്രണം വിട്ട കാര്‍ മൂന്നു വാഹനങ്ങളിലിടിച്ച് കടയിലേക്ക് കയറി. മൂന്ന് പേര്‍ക്ക് പരിക്ക്

ckmnews

പെരുമ്പിലാവില്‍ നിയന്ത്രണം വിട്ട കാര്‍ മൂന്നു വാഹനങ്ങളിലിടിച്ച് കടയിലേക്ക് കയറി.


മൂന്ന് പേര്‍ക്ക് പരിക്ക്


പെരുമ്പിലാവ്:പെരുമ്പിലാവില്‍ നിയന്ത്രണം വിട്ട കാര്‍ മൂന്നു വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച് സമീപത്തെ കടയിലേക്ക് കയറി.അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു.വയനാട് നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന മാരുതി ആള്‍ട്ടോ കാറാണ് അമിത വേഗത്തില്‍ നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ, പിക്കപ്പ് വാന്‍ , ബൈക്ക് എന്നിവയെ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തില്‍ കാര്‍ യാത്രികരായ കേച്ചേരി ചിറനല്ലൂര്‍ സ്വദേശികളായ പുതുവീട്ടില്‍ മുഹമ്മദ് മകന്‍ സഫ്വാന്‍, മുഹമ്മദുണ്ണി,പെട്ടിഓട്ടോ ഡ്രൈവര്‍ കരിക്കാട് അഴീക്കോട് വീട്ടില്‍ ബാബു എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരുടെയും പരിക്ക് ഗുരുതരമല്ല. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം.അമിതവേഗത്തില്‍ നിയന്ത്രണം വിട്ടു വന്നിരുന്ന കാറിന്റെ വരവ് കണ്ട് കാല്‍നടയാത്രക്കാര്‍ ഓടി രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് സമീപത്തെ ഇലക്ട്രിക് പോസ്റ്റ് ഇളകുകയും, പലചരക്കുകടയിലെ സാധന സാമഗ്രികള്‍ നശിക്കുകയും ചെയ്തിട്ടുണ്ട് . കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.