19 April 2024 Friday

തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ പദവികളിൽ സംവരണ തുടർച്ച പാടില്ലെന്ന് ഹൈക്കോടതി മലപ്പുറം ജില്ലാ പഞ്ചായത്ത് കേസിൽ അനുകൂല വിധി

ckmnews

തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ പദവികളിൽ സംവരണ തുടർച്ച പാടില്ലെന്ന് ഹൈക്കോടതി


മലപ്പുറം ജില്ലാ പഞ്ചായത്ത് കേസിൽ അനുകൂല വിധി


കൊച്ചി : തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ പദവികളിൽ തുടർച്ചയായി സംവരണമാവുന്നത് തടഞ്ഞ് കേരള ഹൈക്കോടതി.മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തുടർച്ചയായി മൂന്നാം തവണയും സംവരണമാവുന്നതിനെ ചോദ്യം ചെയ്ത് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി  ഇസ്മായിൽ പി മൂത്തേടം നൽകിയ ഹരജിയിലാണ് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി.വിധിയിലൂടെ മലപ്പുറം ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പദവി പൊതു വിഭാഗത്തിന് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു.കൊണ്ടോട്ടി, മഞ്ചേരി മുനിസിപ്പാലിറ്റികളിലും, കുറ്റിപ്പുറം , വണ്ടൂർ, പാണ്ടിക്കാട് പഞ്ചായത്തുകളും സമാന രീതിയിൽ സംവരണം ആവർത്തിച്ച് വന്നതിനെതിരെയും ഹരജികൾ വന്നിരുന്നു ഇവിടങ്ങളിലും അദ്ധ്യക്ഷ പദവികൾ പൊതുവിഭാഗത്തിന് മാറ്റി നൽകണമെന്ന് ഹൈക്കോടതി വിധിയിലൂടെ ഉത്തരവ് നൽകിയിട്ടുണ്ട്.ഹരജിക്കാർക്ക് വേണ്ടി അഡ്വ : കെ എം ഫിറോസ്, അഡ്വ : എൻ എ കരീം, അഡ്വ : പി സി മുഹമ്മദ് നൗഷിക്ക് എന്നിവരാണ് ഹാജരായത്