20 April 2024 Saturday

ലഹരി നിര്‍മാര്‍ജ്ജന സമിതിയുടെ നേതൃത്വത്തില്‍ നില്‍പ്പ് സമരം നടത്തി

ckmnews

ലഹരി നിര്‍മാര്‍ജ്ജന സമിതിയുടെ നേതൃത്വത്തില്‍ നില്‍പ്പ് സമരം നടത്തി


ചങ്ങരംകുളം:കൊവിഡ് വ്യാപനം തടയാൻ മദ്യശാലകൾ അടച്ചിടുക എന്നാവശ്യപെട്ട് ലഹരി നിർമാർജന സമിതി യുടെ മണ്ഡലം,പഞ്ചായത്ത് കമ്മിറ്റികൾ നടത്തുന്ന നിൽപ്പ് സമരം നന്നംമുക്ക് പഞ്ചായത്തിലെ അയിനിച്ചോട് സെന്ററിൽ എൽഎൻഎസ് സംസ്ഥാന ഓർഗനൈസിഗ് സെക്രട്ടറി സി എം യൂസഫ് ഉദ്ഘാടനം ചെയ്തു.കൊവിഡിന്റ ആരംഭത്തിൽ മദ്യശാലകൾ അടച്ചിട്ടപ്പോൾ കൊവിഡ് ബാധിതരുടെ എണ്ണം വളരെ കുറവായിരുന്നു എന്നത് പ്രത്യേകം കണക്കിലെടുക്കണം. വീണ്ടും മദ്യശാലകൾ തുറന്നതിന് ശേഷമാണ് കൊവിഡ് പോസിറ്റീവ് കേസുകൾ ക്രമാതീതമായി വർദ്ധിച്ചത് എന്നു കാണാം.ആയതിനാലാണ്  കൊവിഡ് വ്യാപനം തടയാൻ  മദ്യശാലകൾ വീണ്ടും അടച്ചിടുക എന്ന് ഞങ്ങൾ ആവശ്യപ്പെടുന്നത് എന്നദ്ദേഹം പറഞ്ഞു.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് 

 കാഞ്ഞിയൂർ, മണ്ഡലം പഞ്ചായത്ത് ഭാരവാഹികളായ എം മൊയ്തുട്ടിഹാജി, സി എ ആലിക്കുട്ടിഹാജി, കെ പി അബു, ഒ വി ഹനീഫ , ടി ഉമർ,  അബ്ദുൽ ഖാദർ മാസ്റ്റർ, കെ വി മൊയ്തുണ്ണി, ഹംസ കെവി, ഒ വി അക്ബർ, ഹബീബ് എസ് ടി യു,  ഇസ്മായിൽ ഖൽബ. തുടങ്ങിയവർ സംബന്ധിച്ചു.