25 April 2024 Thursday

പ്രതിസന്ധിയില്‍ തളരാതെ പെണ്‍മിത്രയുടെ പുതിയ ചുവട് വെപ്പ്

ckmnews


ചങ്ങരംകുളം:കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയില്‍ തളരാതെ പെണ്‍മിത്ര തങ്ങളുടെ പുതിയ പദ്ധതിക്ക് കൂടി തുടക്കം കുറിച്ച്.ചങ്ങരംകുളം കോക്കൂര്‍ മേഖലയിലെ വനിതാ കൂട്ടായ്മയാണ് തങ്ങളുടെ എക്കോഷോപ്പിനോട് ചേര്‍ന്ന് ചായക്കട ആരംഭിച്ചത്.സംസ്ഥാന പാതയോട് ചേര്‍ന്ന് പാവിട്ടപ്പുറത്താണ് രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകയും കാര്‍ഷിക രംഗത്ത് നിറസാനിധ്യവുമായ സീനത്ത് കോക്കൂരിന്റെ നേതൃത്വത്തില്‍ 12അംഗ  വനിതാ കൂട്ടായ്മ ചായക്കട ആരംഭിച്ചത്.പ്രദേശത്ത് കാര്‍ഷിക രംഗത്ത് വിപ്ളവം തീര്‍ത്ത് വിത്യസ്തഥ തീര്‍ത്ത വനിതാകൂട്ടായ്മ രൂക്ഷമായ കോവിഡ് പ്രതിസന്ധിയില്‍ തളരാതെ പാതയോരത്ത് അഗ്രികള്‍ച്ചര്‍ തുടങ്ങി വിജയം കണ്ട് തുടങ്ങിയതോടെയാണ് സംഘം പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഉല്‍പന്നങ്ങളുടെ വിപണനമാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നതെന്ന് സീനത്ത് കോക്കൂര്‍ പറഞ്ഞു.മുഹ്സിന ഹമീദ്,ത്വയ്യിബ അഷ്റഫ്,സക്കീന മാനം കണ്ടത്ത്,സീനത്ത് ഫാറൂഖ്,റബീന കണിയത്ത് വളപ്പിൽ,

സൗദമുഹമ്മദ് കുട്ടി,നസീമ അഷ്റഫ്, ഷാഹിദ ഗഫൂർ ,ഷീജ ഇബ്രാഹീം എന്നിവരാണ് പെൺമിത്രയുടെ നടത്തിപ്പുകാര്‍. ഇക്കോ ഷോപിലെ ചായക്കട,ആലങ്കോട് കൃഷി ഓഫീസർ സുരേഷ് ഉദ്ഘാടനം ചെയ്തു.മുജീബ് കോക്കൂർ ,മുഹമ്മദ് ഉമരി ,ഷിഹാബ് ബാഗ്ലൂർ ,മുഹദ് മൗലവി, ബക്കർ ,റഫീക്ക്‌ മൗലവി, മുഹമ്മദ് കുട്ടി ,എന്നിവർ ആശംസകളർപ്പിച്ച് പങ്കെടുത്തു .ആലങ്കോട് ലീലാകൃഷ്ണൻ ,ഡോക്ടർ റസാക് മാറഞ്ചേരി തുടങ്ങി ,സുലൈമാൻ അസ്ഹരി പ്രമുഖർ ഓൺലൈനായി ആശംസകൾ അർപ്പിച്ച്  സംസാരിച്ചു.അധ്യക്ഷ സീനത്ത് കോക്കൂർ അന്യക്ഷത വഹിച്ച ചടങ്ങില്‍ ത്വയ്യിബത്വയ്യിബ അഷ്റഫ് സ്വാഗതം പറഞ്ഞു.മുഹ്സിന ഹമീദ് നന്ദി പറഞ്ഞു