25 April 2024 Thursday

അഖില ഭാരത അയ്യപ്പസേവാസംഘം മലപ്പുറം ജില്ലാകമ്മിറ്റി വിശേഷാല്‍ പൂജയും പ്രസാദ വിതരണവും നടത്തി

ckmnews


ചങ്ങരംകുളം:അഖില ഭാരത അയ്യപ്പസേവാസംഘം മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ശ്രീശാസ്താ സ്കൂളിൽ വൃശ്ചികം ഒന്നിന് വിശേഷാൽ പൂജയും പ്രസാദ വിതരണവും നടത്തി. കൊറോണ മഹാമാരി മൂലം മിനി പമ്പയിൽ വർഷങ്ങളായി നടത്തിവരാറുള്ള അന്നദാനം ഇത്തവണ നടത്താൻ സാധിക്കാത്തതിലുള്ള മനോവിഷമം പ്രവർത്തകർ പങ്കുവെച്ചു.ചടങ്ങിൽ കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ ആമുഖ പ്രഭാഷണം നടത്തി.അയ്യപ്പസേവാസംഘം ജില്ലാ സെക്രട്ടറി വി.വി.മുരളീ ധരൻ സ്വാഗതം പറഞ്ഞു.ജില്ലാ വൈസ് പ്രസിഡൻ്റ് പി .ഗോപ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയൻറ് സെക്രട്ടറി ടി. കൃഷ്ണൻ നായർ, സുനിൽ ചിയ്യാനൂർ, ചന്ദ്രൻ വാരനാട്ട്, വി.വി.രാമചന്ദ്രൻ, ബാബു മാസ്റ്റർ, സ്കൂൾ ചെയർമാൻ ജനാർദ്ധനൻ പട്ടേരി, ശ്രീനി വാരനാട്ട് എന്നിവർ സംസാരിച്ചു. പൂജകൾക്ക് ഗോപ ഗുരുസ്വാമി, ടി. കൃഷ്ണൻ നായർ ഗുരുസ്വാമി എന്നിവർ നേതൃത്വം നൽകി,.