24 April 2024 Wednesday

റോഡ് നിര്‍മാണത്തിനിടയില്‍ മണ്ണുമാന്തി യന്ത്രം കയറി മലപാമ്ബ് ചത്തു; ഡ്രൈവര്‍ക്കെതിരെ കേസ്

ckmnews

തൃശ്ശൂര്‍: ദേശീയപാത സര്‍വീസ് റോഡ് നിര്‍മാണത്തിനിടയില്‍ മണ്ണുമാന്തി യന്ത്രം കയറി മലപാമ്ബ് ചത്തതിനെത്തുടര്‍ന്ന് ഡ്രൈവര്‍ പോലീസ് പിടിയില്‍. വന്യജീവിസംരക്ഷണ നിയമപ്രകാരമാണ് ഇതരസംസ്ഥാന തൊഴിലാളിയായ ഡ്രൈവറെയും മണ്ണുമാന്തിയന്ത്രത്തെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് ഇയാളെ. ഞായറാഴ്‌ച റോഡുപണിക്കിടെ കൂട്ടിയിട്ട കല്ലുകള്‍ നീക്കംചെയ്യുന്നതിനിടയിലാണ് മലപാമ്ബ് പുറത്തേക്കുവന്നത്. കല്ല് നീക്കുന്നതിനിടയില്‍ മലമ്ബാമ്ബിന് മുറിവേറ്റിരുന്നു. പരിക്കേറ്റ മലപാമ്ബ് പിന്നീട്‌ ചത്തുപോകുകയാണ് ഉണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതരാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. ഇതോടെ സര്‍വീസ് റോഡ് നിര്‍മാണം താത്‌കാലികമായി നിര്‍ത്തിവെയ്ക്കുകയാണ് ഉണ്ടായത്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മലപാമ്ബിനെ അപായപ്പെടുത്തുന്നത് ഗുരുതരമായ ശിക്ഷ കിട്ടുന്ന കുറ്റമാണ്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്.